ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങളുടെ ചൂട് ഉയർന്നു. വംഗനാട്ടിലും കാവിക്കൊടി ഉയർന്നതോടെ, ലഡ്ഡുവും ജിലേബികളും വിതരണം ചെയ്യപ്പെട്ടു. ബിജെപി 500 കിലോഗ്രാം ലഡ്ഡു ഓർഡർ ചെയ്തിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പൂക്കൾ വൻ അളവിൽ വാങ്ങിയിട്ടുണ്ട്.
ബംഗാളിലെ വോട്ടെണ്ണൽ ട്രെൻഡുകൾ പ്രകാരം മമത ബാനർജിയുടെ ടിഎംസി 109 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 116 സീറ്റുകളിൽ ലീഡ് നേടിയിരിക്കുന്നു. നന്ദിഗ്രാമിൽ സുവേന്ദു അധികാരി 3,000 വോട്ടുകൾക്ക് മുന്നിലാണ്. അസമിൽ ബിജെപി സ്ഥാനാർത്ഥി ഹിമന്ത ബിശ്വ ശർമ്മ മുന്നിലാണ്. ആദ്യഫല സൂചനകൾ പ്രകാരം ബിജെപി ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയാണ്.
Photo and News Source: Janmabhumi









