തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നയിക്കുന്ന ടിവികെയ്ക്ക് വൻ കുതിപ്പാണുള്ളത്. പാർട്ടിയുടെ ശക്തമായ മുന്നേറ്റത്തെ തുടർന്ന് വിജയിയുടെ വീടിന് മുന്നിൽ ആരാധകരും പ്രവർത്തകരും ഒത്തുകൂടി ആഘോഷം തുടങ്ങി. വിജയിയുടെ ബന്ധുവായ പല്ലവി വിനോദ് കുമാർ പങ്കുവച്ച വീഡിയോയിൽ വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും ബന്ധുക്കളും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് കാണാം. പടക്കം പൊട്ടിച്ച് ലഡു വിതരണം ചെയ്ത് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ആഘോഷം ആരംഭിച്ചു. നിലവിൽ 109 മണ്ഡലങ്ങളിൽ ടിവികെ മുന്നേറുന്നു.
ഡിഎംകെയെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറി. എഐഎഡിഎംകെ രണ്ടാം സ്ഥാനത്തും. വിജയ് തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും മത്സരിച്ച് രണ്ടിടത്തും വ്യക്തമായ ഭൂരിപക്ഷത്തിലാണ്. രണ്ടു വർഷം മുമ്പ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ നടനിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം തമിഴ് ജനത സ്വീകരിച്ചു.
Photo and News Source: Samakalika Malayalam







