തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ യു ഡി എഫിന്റെ മുന്നേറ്റം ദൃശ്യമായപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ആന്തരിക പോരാട്ടങ്ങൾ പുറത്തു വന്നു. പറവൂരിൽ വി ഡി സതീശൻ പിന്നിലാണെന്നും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്ക് നേരിയ ഭൂരിപക്ഷമേയുള്ളൂവെന്നും വാർത്തകൾ പ്രചരിച്ച സമയത്തായിരുന്നു ഇന്ദിരാഭവനു മുന്നിൽ കോൺഗ്രസ് അനുയായികളുടെ ആഹ്ലാദപ്രകടനം.
ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വലിയ കട്ടൗട്ട് ചുമന്നു കൊണ്ടായിരുന്നു പ്രകടനം. ഇടയ്ക്കൊക്കെ അദ്ദേഹത്തിന് അനുകൂലമായ മുദ്രാവാക്യങ്ങളും വിളിച്ചുകേൾപ്പിച്ചു. എന്നാൽ ഈ പ്രകടനത്തിൽ രമേശ് ചെന്നിത്തലയുടെയോ വി ഡി സതീശന്റെയോ പേരോ ചിത്രങ്ങളുമുണ്ടായിരുന്നില്ല. യു ഡി എഫ് വിജയിച്ചാൽ കോൺഗ്രസിൽ നിന്നുമുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച ചർച്ചകൾ അന്തരീക്ഷത്തിൽ കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു ഈ പ്രകടനം.
Photo and News Source: Janam TV










