കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂറിൽ യുഡിഎഫ് കേവലഭൂരിപക്ഷം കടന്നു. 80-ലധികം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കാണ് ലീഡ്. 47 മണ്ഡലങ്ങളിൽ എൽഡിഎഫും, നാല് മണ്ഡലങ്ങളിൽ എൻഡിഎയും മുന്നിലാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസറഗോഡ് എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് ലീഡ്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വീണ ജോർജ്, എം ബി രാജേഷ്, കെബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറും, പയ്യന്നൂരിൽ ടി ഐ മധുസൂദനനും, പേരാവൂരിൽ സണ്ണി ജോസഫും ലീഡ് ചെയ്യുന്നു. ചിറയിൻകീഴിൽ രമ്യ ഹരിദാസും, തളിപ്പറമ്പിൽ പി കെ ശ്യാമളയും മുന്നിലാണ്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നു. ഉച്ചയോടെ പൂർണ ചിത്രം ലഭിക്കും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി സജ്ജീകരിച്ചിരിക്കുന്നു. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകും.
Photo and News Source: Asianet News










