മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജിയാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി. പ്രവർത്തകർ പച്ച ലഡു വിതരണം ചെയ്തു. ആഘോഷം ഒരു ദിവസം മുൻകൂട്ടിയാണ് നടത്തുന്നത്. നാളെ വെടിക്കെട്ട് അടക്കമുള്ള പരിപാടികൾ നടത്തുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുണ്ട്.
27 സീറ്റിൽ മത്സരിച്ച മുസ്‌ലിം ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുമെന്ന പ്രതീക്ഷയിലാണ്. അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും നാളെ ഫലം പ്രഖ്യാപിക്കും.
Photo and News Source: Sathyam Online









