നാരകം ഇലകള്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതോടൊപ്പം ദഹനസ്രവങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്നു.

ചുമ, ആസ്ത്മ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കപ്പെടുന്നു. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും മുഖക്കുരു നിയന്ത്രിക്കാനും നാരകം ഇലകള്‍ സഹായിക്കുന്നു.

രക്തശുദ്ധീകരണത്തിന് ഉത്തമമായ ഇവ, ചര്‍മ്മത്തിന് തിളക്കം നൽകുന്നു. നാരകം ഇലകളിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. ഹൃദയമിടിപ്പ്, ഉറക്കമില്ലായ്മ, തലവേദന എന്നിവയെ ലിമോണീന്‍, ടെര്‍പീന്‍ സംയുക്തങ്ങള്‍ ശമിപ്പിക്കുന്നു.

Photo and News Source: Sathyam Online