ന്യൂഡൽഹി: സമുദ്ര സംഘർഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യയുടെ 45,000 ടൺ എൽപിജി സൂപ്പർ ടാങ്കർ 'സര്‍വ്ശക്തി' ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു. ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ ഈ നേട്ടം ഇന്ത്യക്ക് വലിയ പ്രാധാന്യം നൽകുന്നു.
യുഎഇയിലെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് മാർച്ച് 3-നാണ് കപ്പൽ പുറപ്പെട്ടത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ അന്തരീക്ഷത്തിലാണ് ഇത് യാത്ര പൂർത്തിയാക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എൽപിജിയാണ് ടാങ്കറിലുള്ളത്.
യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ടാങ്കർ എന്ന പ്രത്യേകതയും 'സര്‍വ്ശക്തി'ക്കുണ്ട്. ഉപരോധത്തെ തുടർന്ന് മറ്റ് കപ്പലുകൾ വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിച്ചപ്പോഴാണ് ഇന്ത്യയുടെ നേട്ടം പുറത്തുവന്നത്.
Photo and News Source: Janmabhumi









