തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയാഴത്തുറ സ്വദേശിയായ 45 കാരൻ ദീപക് ജെ. എസ് ആണ് പ്രതി. വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും കുടുംബസ്വത്തും തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം. സ്വർണ്ണം തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പ്രതി, കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ടും, ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കാൻ പ്രേരിപ്പിച്ചുമാണ് കുടുംബാംഗങ്ങളെ ഉപദ്രവിച്ചത്.
പോലീസ് അന്വേഷണത്തിൽ, ഭാര്യയെ കൂടാതെ രണ്ട് മക്കളെയും പ്രതി ക്രൂരമായി മർദ്ദിച്ചതായി കണ്ടെത്തി. പ്രതി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Photo and News Source: Sathyam Online










