മുംബൈ: ബോളിവുഡ് താരം ജാൻവി കപൂർ തൻ്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ജീവിതത്തിൽ ഒരു ഘട്ടത്തിൽ സ്ഥിരമായ മദ്യപാനിയായിരുന്നുവെന്നും ആ ശീലത്തിൽ നിന്നു പുറത്തു വരാൻ ശ്രമിച്ചതായി വെളിപ്പെടുത്തി. രാജ് ഷമാനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

കോവിഡ് കാലത്ത് ഒരു വർഷത്തോളം സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും ജാൻവി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു ഇത്. ശരീരത്തിലെ മാറ്റങ്ങളും ഹാങ് ഓവറും അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. 'രാവിലെ എഴുന്നേൽക്കുമ്പോൾ എൻ്റെ ശരീരത്തിന് മദ്യത്തിൻ്റെ മണമായിരുന്നു. ഹാങ് ഓവറുമായാണ് ഉണർന്നിരുന്നത്,' എന്ന് താരം വെളിപ്പെടുത്തി.

ഈ അവസ്ഥയിൽ നിന്ന് മാറാൻ അഡിക്ഷനെക്കുറിച്ച് കൂടുതൽ പഠിച്ച ജാൻവി, ഒരു വർഷക്കാലം മദ്യം തൊടുക പോലും ചെയ്തില്ല. ഇന്ന് മദ്യവുമായി ഒരു 'സൗഹൃദം' മാത്രമാണുള്ളതെന്നും അതിനെ നിയന്ത്രിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മദ്യത്തിന് അടിമപ്പെട്ടവരെ അതിൽ നിന്ന് പുറത്തു വരാൻ സഹായിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.

Photo and News Source: Kvartha