കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ബാല്‍ക്കണി ഗ്രില്ല് അടച്ചിരുന്നതും സ്റ്റെയര്‍കേസിൽ പുക നിറഞ്ഞതും രക്ഷപ്പെടൽ തടസ്സമായി.

ഒന്നര മണിക്കൂറോളം കെട്ടിടത്തില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമായി. ഞായറാഴ്ച പുലര്‍ച്ചെ 3:13 മുതൽ 3:47 വരെയായിരുന്നു തീപിടിത്തം.

തീ ഒന്നാം നിലയിൽ നിന്ന് തുടങ്ങി മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചു. ഫയര്‍ യൂണിറ്റുകൾ ഉടൻ സംഭവസ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചു. 15 പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ഓഫീസർ മുകേഷ് വര്‍മ അറിയിച്ചു. ഒമ്പത് മൃതദേഹങ്ങൾ കെട്ടിടത്തിന്റെ പിന്നിലെ ഭാഗത്തുനിന്ന് ലഭിച്ചു.

കെട്ടിടത്തിന്റെ ഓരോ നിലയിലും 4 ബിഎച്ച്‌കെ ഫ്‌ലാറ്റുകളായിരുന്നു. ആറോളം ഫ്‌ലാറ്റുകളിലെ സാധനങ്ങൾക്ക് തീപിടിച്ചതോടെ അപകടം കൂടുതൽ വികസിച്ചു. മൃതദേഹങ്ങൾ സ്റ്റെയിര്‍കേസ്, ഫ്‌ലാറ്റ് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തി.

Photo and News Source: Kerala Online News