വിഴിഞ്ഞം പുറംകടലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് തടഞ്ഞിട്ടുള്ള വിദേശ എണ്ണക്കപ്പലിന് മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ധനം നിറച്ചു നൽകുന്ന ചരിത്രസംഭവം നടന്നു. വിഴിഞ്ഞം പുറംകടലിലെത്തിയ എം.വി. സോളിസ് എന്ന കപ്പലിന് ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സംവിധാനത്തിലൂടെ 1.25 ലക്ഷം ലിറ്റർ ഡീസൽ നിറച്ചു. കൊച്ചിയിൽ നിന്ന് എം.ടി. ജെനിസിസ് എന്ന ബാർജിലൂടെയായിരുന്നു ഇന്ധന വിതരണം.

ഞായറാഴ്ച രാവിലെ ആറുമണിയോടെ ബാർജ് പുറപ്പെടുകയും പുറംകടലിൽ കപ്പലിനടുത്തെത്തിച്ച് ഒൻപതുമണിയോടെ ബങ്കറിങ് തുടങ്ങി. ഉച്ചയ്ക്ക് ഒന്നുമണിയോടെ പൂർത്തിയാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ ഇന്ധനം തീർന്നതോടെ എൻജിനുകൾ നിലച്ചിരുന്നു. ക്യാപ്റ്റൻ വാൻടുവാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർക്ക് ഇ-മെയിൽ അയച്ചു പരാതി അറിയിച്ചു. ജീവനക്കാർക്കുള്ള ഭക്ഷണവും വെള്ളവും തീർന്നിരുന്നു.

ഡി.ജി.ഷിപ്പിങ് അധികൃതർ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാലിന് സന്ദേശമയച്ചു. സീമാക്സ് മറൈൻ സർവീസ് അധികൃതരും 13,000 ലിറ്റർ ഇന്ധനം രണ്ടു ഘട്ടങ്ങളിലായി നൽകി. കപ്പലിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിച്ചു.

Photo and News Source: Mathrubhumi