കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മൾട്ടി സ്റ്റാർ ചിത്രമായ 'അതിരടി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'പട്ടി ഷോ' എന്ന ഗാനം തകർപ്പൻ അടിച്ചുപൊളി ശൈലിയിൽ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നു. റിയ ഷിബുവും ഈ ഗാനത്തിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നു.

'പട്ടി ഷോ'ഡാബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയും അറിവും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആദ്യ ഗാനമായ 'IYKYK' ഏറെ ശ്രദ്ധ നേടിയിരുന്നു.

യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബേസിൽ ജോസഫ് കോളേജ് വിദ്യാർത്ഥിയായ 'സാം ബോയ്' എന്ന കഥാപാത്രമായി അഭിനയിക്കുന്നു. ടൊവിനോ തോമസ് മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നു. ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ്. ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. മേയ് 14-ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

Photo and News Source: Kvartha