തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പ്രസ്താവിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് ഇപ്പോഴും ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിച്ചെത്തുന്ന എംഎൽഎമാരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ തർക്കമുണ്ടെന്ന് റിപ്പോർട്ടുചെയ്യുന്നതെല്ലാം തന്നെ മാധ്യമ സൃഷ്ടിയാണെന്നും ശശി തരൂർ വ്യക്തമാക്കി. സീറ്റ് കണക്കുകൾ സംബന്ധിച്ച് ഇപ്പോഴും പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം ചേർത്തു. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo and News Source: Sathyam Online