തിരുവനന്തപുരത്ത് നടന്ന ചർച്ചയില്‍, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളുടെയും അഭിപ്രായം തേടുമെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ യു ഡി എഫ് അധികാരത്തിലേറുമെന്നുറപ്പാണ്. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആത്മവിശ്വാസമുണ്ട്. 10 വർഷത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന സർക്കാര്‍ അധികാരത്തിലേറും.
ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ നാളെ തന്നെ കേരളത്തിലേക്ക് അയക്കും. 85 മുതൽ 90 വരെയുള്ള സീറ്റുകളോടെ യു ഡി എഫ് അധികാരത്തിലേറുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. സച്ചിന് പൈലറ്റ്, ഇമ്രാന് പ്രതാപ് ഗഡി, കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം തിരുവനന്തപുരത്ത് എത്തും. ഫലം വന്ന ശേഷം ഘടകകക്ഷികളുമായി കൂടി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.
Photo and News Source: Siraj Live









