തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഇനിയും കുറച്ച് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഈ സന്ദർഭത്തിൽ വോട്ടെണ്ണൽ ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ.
വോട്ടെണ്ണൽ സമയം വൈകിയാലും പ്രശ്നമില്ലെന്നും, ഓരോ ഘട്ടവും കൃത്യമായി പൂർത്തിയാക്കേണ്ടതാണ് എന്നും അദ്ദേഹം ben അഭിപ്രായപ്പെട്ടു. ഇത് വോട്ടെണ്ണൽ നീളാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണൽ എട്ട് മണിക്ക് തുടങ്ങും. തുടർന്ന് അരമണിക്കൂർ കഴിഞ്ഞ് ഇ.വി.എം നടപടികൾ ആരംഭിക്കും.
വോട്ടെണ്ണൽ സമയത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ വിഡിയോഗ്രഫി ഉപയോഗിച്ച് സ്‌ട്രോങ് റൂമുകൾ തുറക്കും. ഏഴ് മണിയോടെ ഈ നടപടികൾ ആരംഭിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാധ്യമങ്ങൾക്ക് നിശ്ചിത സ്ഥലം വരെ പ്രവേശനം ലഭിക്കും. വോട്ടെണ്ണൽ സംബന്ധിച്ച പരാതികൾ നേരിട്ട് നിരീക്ഷകർക്ക് കൈമാറാം. അല്ലെങ്കിൽ 1950 എന്ന കാൾ സെന്ററിൽ വിളിച്ചും പരാതിപ്പെടാം.
Photo and News Source: Sathyam Online









