മലപ്പുറം കാളികാവ് വെന്തോടം പടിയിൽ വോട്ടെണ്ണലിനോടനുബന്ധിച്ച് വിദേശമദ്യം കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. 60-ഓളം മദ്യക്കുപ്പികൾ സ്‌കൂട്ടറില്‍ ഒളിപ്പിച്ചിരുന്ന അവരെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമുള്ള ആഘോഷങ്ങളെ ലക്ഷ്യമിട്ട് മദ്യം എത്തിച്ചതായി പ്രാഥമിക നിഗമനം.
കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ പടക്ക വില്പനയ്‌ക്കും കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. വിജയാഘോഷങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി നിർബന്ധമാക്കി. വൈകുന്നേരം 7 മണിയോടെ എല്ലാ പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന നിബന്ധന.
ആഘോഷങ്ങളില്‍ ഡി.ജെ സംവിധാനങ്ങള്‍ നിരോധിച്ചു. ആയുധങ്ങളോ വടികളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കുന്നതിനും കടുത്ത നിരോധനമുണ്ട്. അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങള്‍ തടയാന്‍ സുരക്ഷാ സേനയ്ക്ക് കര്‍ശന നിർദ്ദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ജില്ലാ അതിര്‍ത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കി. സുഗമമായ വോട്ടെണ്ണല്‍ ഉറപ്പാക്കുന്നതിനൊപ്പം പ്രകോപനപരമായ പ്രവൃത്തികള്‍ തടയാന്‍ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
Photo and News Source: Janam TV









