തൃശ്ശൂരിൽ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ 17 പേർ മരിച്ചു. തിരുവമ്പാടി ദേവസ്വം ഇവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്‌ഫോടനത്തിൽ മരിച്ച ലൈസൻസി സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും. ദേവസ്വത്തിന്റെ അഞ്ച് പ്രതിനിധികളുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. മറ്റു തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് നല്കുക. കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു അപകടം. തിരുവമ്പാടി വിഭാഗത്തിനുള്ള വെടിക്കെട്ട് സാധനങ്ങളായിരുന്നു നിർമ്മിച്ചിരുന്നത്.
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൾ പങ്കെടുത്ത അനുശോചന യോഗത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചു. തൃശ്ശൂർ പൂരത്തിന്റെ ആഘോഷങ്ങൾ കുറയ്ക്കാനും ദേവസ്വം തീരുമാനിച്ചു. അപകടസ്ഥലം സന്ദർശിച്ച ഭാരവാഹികൾ സഹായധനം വേഗം എത്തിക്കുമെന്ന് ഉറപ്പിച്ചു.
Photo and News Source: Janam TV









