ബെംഗളൂരുവിൽ നിന്നുള്ള സംഘമാണ് ‘ഗാലക്‌സി ഐ’ എന്ന സ്റ്റാർട്ടപ്പ് രൂപീകരിച്ചത്. അഞ്ച് മലയാളി എഞ്ചിനീയർമാരും ഇതിൽ ഉൾപ്പെടുന്നു. ഇന്നത്തെ ഉച്ചയ്‌ക്ക് 12.29-ന് കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ‘ദൃഷ്ടി’ ഉപഗ്രഹം വിക്ഷേപിച്ചത്.
ഒപ്‌ടോ-സാർ സാങ്കേതികവിദ്യയാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത. ലോകത്തിലെ ആദ്യ ഉപഗ്രഹമാണ് ഇത്. ഒപ്റ്റിക്കൽ സെൻസറുകളും സിന്തറ്റിക് അപ്പർച്ചർ റഡാറും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഏത് കാലാവസ്ഥയിലും ഭൂമിയിലെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. 190 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്.
ബഹിരാകാശത്തുതന്നെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള ഇൻ-ഓർബിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ചൈനീസ്-പാകിസ്ഥാൻ അതിരുകളിലെ സൈനിക നീക്കങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും തത്സമയം നിരീക്ഷിക്കാൻ ഇത് ഇന്ത്യൻ സൈന്യത്തെ സഹായിക്കും. പ്രതിരോധം, കാർഷിക മേഖല, ദുരന്ത നിവാരണം എന്നിവയിലും ഈ ഉപഗ്രഹം ഉപയോഗിക്കും.
Photo and News Source: Janam TV









