ആല്‍ഫബെറ്റ്, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ ഈ വര്‍ഷം നിർമിതബുദ്ധിക്കായി 674 ബില്യണ്‍ ഡോളർ മൂലധന നിക്ഷേപം നടത്തുമെന്ന് കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് 98 കമ്പനികളിലായി 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഏപ്രിലിൽ മാത്രം 45,800 ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെയില് ഏറ്റവും മോശം മാസമായി ഏപ്രിൽ മാറി.
മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ബ്ലോക്ക്, ആമസോൺ, നൈക്കി, ഗോപ്രോ എന്നീ കമ്പനികളിലെല്ലാം പിരിച്ചുവിടൽ നടന്നു. 2022-ലും 2023-ലും മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സ്ഥിതിയെ ഓർമ്മിപ്പിക്കുന്ന ഒരു കൂട്ട പിരിച്ചുവിടലാണിതെന്ന് റിപ്പോർട്ടുകൾ.
കൂട്ടപ്പിരിച്ചുവിടലിന് കാരണമായി എല്ലായിടത്തും പറഞ്ഞുകേൾക്കുന്നത് നിർമിതബുദ്ധി (എഐ) ആണ്. കമ്പനികൾ ഡാറ്റാ സെന്ററുകൾക്കും എഐ ചിപ്പുകൾക്കുമായി ഭീമമായ തുക ചെലവഴിക്കുന്നതിനിടെയാണിത്. വൻ നിക്ഷേപത്തിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്.
Photo and News Source: Mathrubhumi










