കുടവയറിന്റെ പ്രശ്നം പരിഹരിക്കാൻ ഇഞ്ചി ഒരു ഫലപ്രദമായ പരിഹാരമാണ്. ആയുർവേദത്തിൽ ഔഷധത്തിന് തുല്യമായ ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന സംയുക്തം കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും ഇഞ്ചി നീര് നല്ല പരിഹാരമാണ്.
വയറിനുള്ളിൽ രൂപപ്പെടുന്ന വിസറൽ ഫാറ്റ് ആന്തരികാവയവങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇഞ്ചി കഴിക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് മുന്പായി ഇഞ്ചി ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഇത് തുടരുക.
ഇഞ്ചി ചതച്ച് ചെറുനാരങ്ങനീരും ഉപ്പും ചേർത്തു കഴിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച്, അതിൽ ചെറുനാരങ്ങനീരും തേനും ചേർത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനശക്തി വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
Photo and News Source: Samakalika Malayalam










