യുദ്ധക്കൊതി ഇസ്രായേലിനെ പിടികൂടിയിരിക്കുന്നു. അമേരിക്കയിൽ നിന്നും രണ്ട് സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം തയ്യാറായി. ലോക്ക്ഹീഡ് മാർട്ടിന്റെ എഫ്-35, ബോയിങിന്റെ എഫ്-15 എ.ഐ വിമാനങ്ങളാണിവ. ഇറാന്റെ ആകാശത്ത് എവിടെയും എത്താൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടത്.
ഇറാനെതിരെ പ്രവർത്തിക്കാനാണ് ഈ വിമാനങ്ങൾ ലക്ഷ്യമിടുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ 118 ബില്യൺ ഡോളർ പ്രതിരോധ ബജറ്റായി വകയിരുത്താനാണ് ഇസ്രായേലിന്റെ പദ്ധതി. അയൽരാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇറാനുമായി, സംഘർഷം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന സൂചനയാണിത്.
ഇറാൻ സമാധാനത്തിനായി ശ്രമിക്കുന്നുണ്ട്. ഒരുമാസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണവും, ഇറാന്റെ തുറമുഖങ്ങളുടെ ഉപരോധവും പിൻവലിക്കണമെന്നുമാണ് ഇറാന്റെ നിർദ്ദേശം. അമേരിക്കയും ഇസ്രായേലും ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുമോ എന്നത് സംശയമാണ്.
Photo and News Source: Kairali News










