റിയോ ഡി ജനീറോ: ലോകകപ്പിനു മുന്നോടിയായി ബ്രസീൽ ദേശീയ ടീമിലേക്ക് മടങ്ങുന്ന നെയ്മർ ജൂനിയർ വിവാദത്തിലാണ്. സാന്റോസ് ക്ലബിന്റെ പരിശീലനത്തിനിടെ 18 കാരനായ റോബീഞ്ഞോ ജൂനിയറുമായി കൈയ്യേറ്റം നടന്നു. റോബീഞ്ഞോ നെയ്മറെ ഡ്രിബിൾ ചെയ്തതോടെ പ്രകോപിതനായ നെയ്മർ കാലുകൊണ്ട് വീഴ്ത്തി. തുടർന്ന് വാക്കേറ്റവും കൈയ്യേറ്റവും നടന്നു. സഹതാരങ്ങൾ ഇടപെട്ടു ഇവരെ വേർതിരിച്ചു.

റോബീഞ്ഞോയുടെ ആരോപണം: നെയ്മർ തന്നെ അധിക്ഷേപിക്കുകയും, മുഖത്തടിച്ചുവെന്നുമാണ്. വിഷയം കൈവിട്ടു പോയതോടെ നെയ്മർ റോബീഞ്ഞോയുടെ കുടുംബത്തോട് ക്ഷമാപണം തേടിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ക്ലബ് അന്വേഷണം ആരംഭിച്ചു. നിയമപരമായ നടപടിയും ക്ലബ് പരിഗണിക്കുന്നു. നിയമവകുപ്പാണ് വിഷയം പരിശോധിക്കുന്നത്.

റോബീഞ്ഞോയുടെ നിയമപ്രതിനിധികൾ ക്ലബിന് നോട്ടീസ് അയച്ചു. വിഷയം ശരിയായി കൈകാര്യം ചെയ്യാതിരുന്നാൽ ക്ലബിന്റെ കരാറിൽ നിന്നു പിൻമാറുമെന്ന് അവർ മുന്നറിയിപ്പ് നൽകി. താരങ്ങളുടെ സുരക്ഷയ്ക്കും ഉറപ്പു നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Photo and News Source: Samakalika Malayalam