ലോക കൈശുചിത്വ ദിനം (World Hand Hygiene Day) മെയ് 5ന് ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ 'സേവ് ലൈവ്സ്: ക്ലീൻ യുവർ ഹാൻഡ്സ്' കാമ്പെയ്‌നിന്റെ ഭാഗമായി ഈ ദിവസം ശുചിത്വത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.

കൈ കഴുകലെന്ന ലളിതമായ പ്രക്രിയയ്ക്ക് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിത്യജീവിതത്തിൽ ഫോൺ, കറൻസി, വാതിൽ, ടോയ്ലറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ രോഗാണുക്കളുമായി സമ്പർക്കം പുലർത്തുന്നു. ശരിയായ കൈശുചിത്വം പാലിക്കാത്തപക്ഷം ഈ അദൃശ്യ സൂക്ഷ്മാണുക്കൾ ശരീരത്തിൽ എത്തി അണുബാധയ്ക്ക് കാരണമാകും.

20 സെക്കൻഡോളം നീണ്ടു നിൽക്കുന്ന കൈകഴുകൽ ദിനചര്യ രോഗസാധ്യത ഗണ്യമായി കുറയ്ക്കുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകൾ 55 ശതമാനം വരെ കുറയ്ക്കാൻ കൈശുചിത്വത്തിന് കഴിയും. 'ആക്ഷൻ സേവ് ലൈഫ്' എന്നതാണ് ഈ വർഷത്തെ പ്രമേയം. അണുബാധ തടയുന്നതിന് ശരിയായ കൈശുചിത്വം അത്യാവശ്യമാണ്.

Photo and News Source: Samakalika Malayalam