വൻ ഹൈപ്പോടെ പുറത്തിറങ്ങിയ 'പേട്രിയറ്റ്' എന്ന മലയാള ചിത്രം ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ദുബായ് പ്രീമിയറിനിടെ മമ്മൂട്ടി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. "എല്ലാവർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. നല്ലതായാലും, ചീത്തയായാലും, പകുതികൊള്ളാം, മുക്കാൽ കൊള്ളാം, അവസാനം കൊള്ളാം. ആദ്യം കൊള്ളാം. ഇതൊക്കെ നിങ്ങൾ കേട്ടുകാണും. എന്നാൽ നിങ്ങളുടെ അഭിപ്രായം തന്നെയാണ് പ്രധാനം. ഈ സിനിമ പ്രേക്ഷകരുടെ വേണ്ടിയാണ്. എല്ലാവർക്കും രസിക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്നു" എന്നദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 50.23 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഓപ്പണിങ് ദിവസം തന്നെ 9.8 കോടി നേടിയ ഈ ചിത്രം, ആദ്യ ദിനം ആഗോളതലത്തിൽ 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണിത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

Photo and News Source: Samakalika Malayalam