കുവൈത്ത് സിറ്റിയിൽ ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ഇന്ന് മുതല്‍ പൂർണ്ണമായ പ്രവർത്തനത്തിലേക്ക് തിരികെയെത്തുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം സാധാരണ നിലയിലേക്ക് മാറുന്ന ഈ സ്ഥാപനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരക്കേറിയ റോഡുകളിലും വിദ്യാലയ പരിസരങ്ങളിലും ഗതാഗത വകുപ്പ് അധിക സംരക്ഷണ സേനയെ വിന്യസിക്കും. ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സംയുക്ത നിയമ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും വിദ്യാർത്ഥികളിൽ നിയമബോധം വളർത്താനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൂർണ്ണ പ്രവർത്തനത്തിലേക്ക് മടങ്ങുമ്പോൾ, ജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ പരിസ്ഥിതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Siraj Live







