വേനൽക്കാലത്തെ പ്രിയപ്പെട്ട പഴമായ മാമ്പഴം ശരീരത്തിന് ഊർജവും പ്രതിരോധശേഷിയും നൽകുന്നു. വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയ മാമ്പഴം കഴിക്കുമ്പോൾ ചില രീതികൾ പാലിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ രീതിയിൽ കഴിച്ചില്ലെങ്കിൽ അസിഡിറ്റി, വായപ്പുണ്ണ്, വയറ്റിലെ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

മാമ്പഴം കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർത്ത് വെക്കുക എന്നത് നിർബന്ധമാണ്. കുറഞ്ഞത് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൃത്തിയുള്ള വെള്ളത്തിൽ ഇട്ടു വെക്കുക. ഇത് മാമ്പഴത്തിലെ ചൂട് കുറയ്ക്കുകയും തൊലിയിലെ രാസവസ്തുക്കളുടെ അംശം നീക്കം ചെയ്യുകയും ചെയ്യും. വെള്ളത്തിൽ കുതിർത്തതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുക.

അമിതമായ ആഹാരത്തിന് ശേഷം മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. വയർ വീർക്കുന്നതിനും ദഹനക്കേടിനും കാരണമാകാം. മാമ്പഴത്തിന്റെ ചൂട് ബാലൻസ് ചെയ്യുന്നതിനായി തൈര്, പുതിന, മോര് തുടങ്ങിയ തണുപ്പുള്ള ഭക്ഷണങ്ങൾക്കൊപ്പം മാമ്പഴം ഉൾപ്പെടുത്തുക. അമിതമായി കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. മിതമായ അളവിൽ മാത്രം കഴിക്കുക.

Photo and News Source: Samakalika Malayalam