മനസ്സിനും ശരീരത്തിനും ആരോഗ്യകരമായ ഒരു വികാരമാണ് ചിരി. ഓരോ വർഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിക്കുന്നു. ചിരി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുകയും പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നതോടൊപ്പം ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും മുഖത്തിലെ പേശികൾക്ക് വ്യായാമം നൽകാനും ചിരി സഹായകരമാണ്. ജീവിതം സന്തോഷകരമാക്കുകയും ആയുസ്സ് വർധിപ്പിക്കുകയും ചെയ്യുന്ന ചിരി, പോസിറ്റീവ് മനോഭാവം വളർത്തുന്നു.

1998-ൽ മുംബൈയിൽ നിന്നാണ് ലോക ചിരി ദിനത്തിന്റെ തുടക്കം. ഡോ. മദൻ കത്താരിയാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ചിരിയെ ഒരു ശക്തമായ മാധ്യമമായി കണക്കാക്കി, സമാധാനത്തിന്റെ പാതയിലേക്ക് മനുഷ്യരെ നയിക്കാൻ അദ്ദേഹം ശ്രമിച്ചു. ചിരിയിലൂടെ ലോകത്തെ സമാധാനപ്രിയരുടെ നാടാക്കാനാണ് ലക്ഷ്യം. ഈ ആശയത്തിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് ഇന്നത്തെ ചിരി ദിനാഘോഷത്തിന് തെളിവ്.

Photo and News Source: Samakalika Malayalam