ഇറാൻ 14 ഇന സമാധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്നും, യുഎസ് സേനയെ പൂർണമായി പിൻവലിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ഹോർമുസ് കടലിടുക്കിന് പുതിയ നിയന്ത്രണ സംവിധാനം വേണമെന്നും നിർദ്ദേശിച്ചു. ഇറാന്റെ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലല്ല, യുദ്ധം അവസാനിപ്പിക്കൽ ആണ് ലക്ഷ്യം. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ ആക്രമണങ്ങളും നിർത്തണമെന്നും, ഇറാന് എതിരായ ഉപരോധങ്ങൾ പിൻവലിക്കണമെന്നുമായിരുന്നു നിർദ്ദേശങ്ങളിൽ ചിലത്.
പുതിയ സമാധാന നിർദ്ദേശങ്ങൾ ട്രംപ് ആദ്യം തള്ളിയിരുന്നുവെങ്കിലും, ഇപ്പോൾ പരിശോധനയിലാണെന്ന് പ്രസ്താവിച്ചു. മേഖലയിലെ സംഘർഷം പരിഹരിക്കാൻ ഈ നിർദ്ദേശങ്ങൾ നിർണ്ണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Asianet News






