കോതമംഗലത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയും സംഘവും. കോതമംഗലത്തെ ഒരു ആഡംബര റിസോർട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഒമ്പതു പേരടങ്ങുന്ന സംഘമായിരുന്നു ഇവർ. മൂന്ന് വാഹനങ്ങളിലാണ് ഇവർ റിസോർട്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ച പോലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയും കോതമംഗലം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയും ചെയ്തു. വോട്ടെണ്ണലിന്റെ തലേദിവസം ഇവർ ഒത്തുകൂടിയതിന്റെ ഉദ്ദേശ്യമെന്തെന്ന് പോലീസ് അന്വേഷിക്കുന്നു.
അർജുനോടൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടുപേർക്ക് എറണാകുളത്തെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
Photo and News Source: Mathrubhumi










