ആലപ്പുഴയിലെ തണ്ണീര്‍മുക്കം സ്വദേശിയായ 74 വയസുകാരനായ സദനാണ് ബാചിലേഴ്‌സ് ഫാമിലിയിലെ അവസാനത്തെ അംഗം. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച അഞ്ച് സഹോദരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

സഹോദരങ്ങളായ സുമന്, രാധാമണി, കാര്‍ത്തികേയന്, വിജയമ്മ എന്നിവർ മുമ്പേ മരണമടഞ്ഞിരുന്നു. ഒന്നര വർഷത്തിനുള്ളിൽ തന്നെ സഹോദരങ്ങളെ നഷ്ടപ്പെട്ട സദൻ, ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു. തങ്ങളുടെ ജീവിതത്തിന് മറ്റാരും ആവശ്യമില്ലെന്ന് തീരുമാനിച്ചായിരുന്നു അവർ.

പ്രദേശവാസികളുടെ സ്നേഹപൂർവ്വമായ ബാചിലേഴ്‌സ് ഫാമിലി എന്ന വിളിപ്പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. സദൻ ഒരു ചുവര്‍ ചിത്രകാരനും പ്രഭാഷകനുമായിരുന്നു. സഹോദരങ്ങളുടെ ഓർമ്മകളോടെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന അദ്ദേഹം, അവസാനകാലത്ത് ക്ഷേത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ബുധനാഴ്ച സമീപവാസികൾ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തി.

Photo and News Source: Samakalika Malayalam