ശരീരാരോഗ്യത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ലഭിച്ചാൽ ചർമ്മം സ്വയം ഉത്പാദിപ്പിക്കുന്ന ഈ വിറിറ്റാമിൻ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മാത്രമല്ല, പ്രതിരോധശേഷിയും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇപ്പോൾ സ്തനാർബുദ ചികിത്സയിലും വിറ്റാമിൻ ഡിയുടെ പങ്ക് പ്രാധാന്യമർഹിക്കുന്നു. ബ്രസീലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, നാൽപ്പത്തഞ്ച് വയസ്സിനുമുകളിലുള്ള 80 സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്തു. വിറ്റാമിൻ ഡി ലഭിച്ച ഗ്രൂപ്പിൽ, കീമോതെറാപ്പിക്ക് ശേഷം കാൻസർ മുക്തിയുടെ തോത് 43% കൂടുതലായി കണ്ടെത്തി.

അണുബാധകളെ പ്രതിരോധിക്കുന്ന വിറ്റാമിൻ ഡി, കാൻസർ ചികിത്സയിലും ഫലപ്രദമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

Photo and News Source: Mathrubhumi