ടെഹ്‌റാനിൽ നിന്നും അമേരിക്കയ്ക്ക് സമാധാന ചർച്ചയ്ക്കായി 14 ഇനങ്ങളുള്ള പുതിയ നിർദ്ദേശങ്ങൾ ലഭിച്ചു. പൂർണ്ണമായ യുദ്ധനിർത്തലാണ് ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കണമെന്നും, യുഎസ് സേന പൂർണ്ണമായും പിന്മാറണമെന്നുമുള്ള ആവശ്യങ്ങളും ഉൾപ്പെടുന്നു. ഹോർമുസ് നിയന്ത്രണത്തിനും പുതിയ സംവിധാനങ്ങൾ വേണമെന്നാണ് ഇറാന്റെ ആവശ്യം. 30 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇറാൻ നിർദ്ദേശിക്കുന്നു. നാവിക ഉപരോധം അവസാനിപ്പിക്കൽ, മരവിപ്പിച്ച ആസ്തികളുടെ മോചനം, നഷ്ടപരിഹാരം എന്നിവയും ഉൾപ്പെടുന്നു.
ട്രംപ് ഇറാന്റെ നിർദ്ദേശങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. അതിരുകടന്നാൽ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന സൂചനയും നൽകി.
Photo and News Source: Sathyam Online










