കൊച്ചിയിൽ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോതമംഗലത്ത് എത്തിയ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നേക്കാട് റിസോർട്ടിൽ വെച്ചായിരുന്നു നടപടി. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലുണ്ട്. പോലീസ് അന്വേഷണം തുടരുന്നു.
മുൻപ് ഡിവൈഎഫ്ഐ സെക്രട്ടറിയായിരുന്ന അർജുനെ സംഘടന പുറത്താക്കി. സിപിഎം-ലീഗ്, ബിജെപി സംഘർഷങ്ങളിലും പ്രതിസ്ഥാനമുണ്ടായിരുന്നു. ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടതിനെ തുടർന്നായിരുന്നു പുറത്താക്കൽ. പിന്നീട് സ്വർണ്ണക്കടത്ത് പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.
ഗൾഫിലും കേരളത്തിലുമായി വിപുലമായ നെറ്റ് വർക്കുണ്ടാക്കിയിരുന്ന അർജുനെ സംഘം ക്യാരിയറുകളെ സ്വാധീനിച്ച് സ്വർണ്ണം തട്ടിയെടുക്കുന്നതിൽ ഏർപ്പെട്ടിരുന്നു. പോലീസ് കണ്ടെത്തിയ വിവരമാണിത്.
Photo and News Source: Newsthen










