മഞ്ചേശ്വരം: ദേശീയപാത പൂർത്തിയായിട്ടും ഹൊസങ്കടി ടൗണിൽ ഗതാഗതക്കുരുക്ക് ശമിക്കുന്നില്ല. ടൗണിനോട് ചേർന്നുള്ള റെയിൽവേ ലെവൽക്രോസ് അടയ്ക്കുമ്പോൾ മംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുരുക്കിലാവുന്നു. കാസർകോട് മുതൽ മംഗളൂരു വരെയുള്ള യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ സ്ഥലം ഇല്ലാതെ മഴയും വെയിലുമേറ്റ് നിൽക്കേണ്ടി വരുന്നു. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതി ഇവിടെ യാത്രക്കായി എത്തുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പോലും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല.

ടൗണിലെ രണ്ട് ലെവൽക്രോസുകളിലും മേൽപ്പാലം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടും വർഷങ്ങളായി നടപടി വൈകുകയാണ്. എൺപതിലേറെ ട്രെയിനുകൾ ദിവസവും ഈ വഴി കടന്നു പോകുന്നു. ലെവൽക്രോസ് അടയ്ക്കുമ്പോൾ ഗതാഗതം പൂർണ്ണമായും നിശ്ചലമാകുന്നു.

Photo and News Source: Mathrubhumi