പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന് മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടത്തും. പാലായിലെ ആശുപത്രിയിൽ നിന്നും മൃതദേഹം ഇന്നലെ രാത്രി പാലക്കാടുള്ള വീട്ടിലെത്തിച്ചു. നിരവധി നേതാക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ഡിജോ കാപ്പൻ വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്. സംസ്ഥാന സർക്കാർ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാൻ തീരുമാനിച്ചു. കോട്ടയം കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉത്തരവുകൾ സ്വീകരിച്ചു. സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ റീത്ത് സമർപ്പിക്കും.

കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് അന്ത്യം. പൗരാവകാശത്തിനും ഉപഭോക്തൃ അവകാശത്തിനുമായി പോരാടിയ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഡിജോ കാപ്പൻ.

Photo and News Source: Asianet News