ടെക്സസിലെ വിംബർലി പട്ടണത്തിനു സമീപം വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ ചെറുവിമാനം തകർന്നു. സെസ്ന 421 മോഡലായിരുന്നു വിമാനം. അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ആരും രക്ഷപ്പെട്ടില്ല.
വിമാനത്തിന്റെ അമിത വേഗതയായിരുന്നു അപകടത്തിനു കാരണമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിംബർലി ഓസ്റ്റിനു തെക്കുപടിഞ്ഞാറ് 3,000 പേർ വസിക്കുന്ന ചെറു പട്ടണമാണ്. സമീപത്തു മറ്റൊരു വിമാനം പറന്നിരുന്നെങ്കിലും ആകാശത്തു കൂട്ടിയിടി ഒന്നും ഉണ്ടായില്ല. ആ വിമാനം സുരക്ഷിതമായി ന്യൂ ബ്രോൺഫെൽസിൽ ഇറങ്ങി.
ഹെയ്സ് കൗണ്ടി ഉദ്യോഗസ്ഥർ അപകടം സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അവർ അറിയിച്ചു. അപകടം സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണത്തിലാണ്.
Photo and News Source: Sathyam Online









