കേരളത്തിന്റെ ഭാവിയെ നിർണ്ണയിക്കാനുള്ള വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. 43 കേന്ദ്രങ്ങളിലായി 140 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണപ്പെടും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ 8.15 ഓടെ തുടങ്ങി ഫലസൂചനങ്ങൾ പുറത്തുവരും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ 8.30 ഓടെ ആരംഭിക്കും.

ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫ്-ന്റെ ആത്മവിശ്വാസം. എക്സിറ്റ് പോളിലെ നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ്-ന്റെ പ്രതീക്ഷ. ബിജെപി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതായി അവകാശപ്പെടുന്നു. പൊതുവെ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ജനാഭിപ്രായം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രഖ്യാപിച്ചു.

Photo and News Source: Kairali News