കോട്ടയം പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ (ആൽബിൻ മാത്യു) അമേരിക്കയിൽ അറസ്റ്റിലായി. ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനായിരുന്നു കേസ്. ദേശീയ പതാക, ദേശീയ ഗാനം, ദേശീയ പ്രതിജ്ഞ എന്നിവയെ അവഹേളിക്കുന്ന പോസ്റ്റുകൾ പലതും ഇയാൾ പങ്കുവച്ചിരുന്നു. വിദ്വേഷകരമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ വഴി വളരെക്കാലമായി പ്രചരിപ്പിച്ചിരുന്നു.
2016-ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമായ ഐസിഇ (ICE) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശികളെ തിരിച്ചയക്കുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമാണിത്. ഫെബ്രുവരി 25-ന് അറസ്റ്റിലായ ആൽബിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിലവിൽ പ്രവർത്തനരഹിതമാണ്. നിലവിൽ ജയിലിലാണ് ഇയാൾ.
ഇന്ത്യൻ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ അധികാരികൾ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പ്രവണതയെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്.
Photo and News Source: Sathyam Online









