യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 104.23 ടൺ സ്വർണം രഹസ്യമായി ഇന്ത്യയിലേക്ക് എത്തിച്ചു കേന്ദ്രസർക്കാർ. ഇതോടെ കൈവശമുള്ള സ്വർണ്ണത്തിന്റെ 51 ശതമാനവും ഇന്ത്യയിൽ എത്തിയതായി.

യുക്രെയ്ൻ യുദ്ധത്തിനുശേഷം റഷ്യയുടെ വിദേശ ആസ്തികൾ മരവിപ്പിച്ച സംഭവമാണ് ഇന്ത്യയെയും സ്വർണം തിരികെ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. സ്വന്തം സ്വത്തല്ലാത്ത സമ്പത്ത് വിദേശ ബാങ്കുകളിൽ സൂക്ഷിക്കാൻ ഇന്ത്യ തയ്യാറല്ലെന്ന ചിന്താഗതിയും ഈ നീക്കത്തിന് കാരണമായി.

വിദേശ ബാങ്കുകളിൽ സ്വർണം സൂക്ഷിക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാലും, ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നതാണ് സുരക്ഷയും ലാഭകരവുമെന്നതിനാലുമാണ് ഈ തീരുമാനം. 2024 മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 822.1 ടൺ സ്വർണ്ണശേഖരമുണ്ട്. ഇതിൽ 408 ടൺ ഇന്ത്യയിലാണ്. 2023-ന് ശേഷം 280 മെട്രിക് ടൺ സ്വർണം തിരികെ എത്തിച്ചിട്ടുണ്ട്.

ഫ്രാൻസ്, ജർമ്മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും അടുത്തകാലത്ത് വിദേശ സ്വർണം തിരികെ കൊണ്ടുവന്നിരുന്നു. മുംബൈയിലും നാഗ്പൂരിലുമുള്ള സുരക്ഷിത റിസർവ് ബാങ്ക് കേന്ദ്രങ്ങളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്.

Photo and News Source: Media Mangalam