പശ്ചിമേഷ്യയിലെ സംഘർഷം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറയുന്നതിനും വിലയെത്തുന്നതിനും കാരണമായിരിക്കുന്നു. ഇത് പെയിന്റ് കമ്പനികളെ ബാധിക്കുകയാണ്. ബെർജർ പെയിന്റ് അടുത്ത ദിവസങ്ങളിൽ പെയിന്റിന്റെ വില 3 മുതൽ 5 ശതമാനം വരെ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണിത്. മാർച്ച് 30-ന് പ്രീമിയം ലക്ഷറി പെയിന്റുകളുടെ വില ഉയർത്തിയിരുന്നു. ഏപ്രിൽ 19-ന് വീണ്ടും 5 മുതൽ 10 ശതമാനം വരെ വില കൂട്ടി.

ഏഷ്യൻ പെയിന്റ്, നെറോലാക് പെയിന്റ്, ബിർല ഓപസ് തുടങ്ങിയ കമ്പനികളും മെയ് 5-ന് 5 ശതമാനം വില വർധിപ്പിക്കുമെന്ന് അറിയിച്ചു. മാർച്ചിന്റെ അവസാന വാരത്തിലും ഇവർ വില ഉയർത്തിയിരുന്നു. വില്ലൻ ക്രൂഡ് ഓയിലിന്റെ വിലയാണ് പെയിന്റ് ഉത്പാദനത്തിന്റെ 40-50 ശതമാനം വരെ സ്വാധീനിക്കുന്നത്. ക്രൂഡ് വില 60 ഡോളറിൽ നിന്ന് 110-120 ഡോളറായി ഉയർന്നിരിക്കുകയാണ്. ക്രൂഡ് വിപണിയിലെ അസ്ഥിരത കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്ന് വിപണി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Photo and News Source: Media Mangalam