ചൈനീസ് വാണിജ്യ മന്ത്രാലയം, അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം തടയാൻ പ്രത്യേക ഉത്തരവിറക്കി. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികളെ സംരക്ഷിക്കാനാണ് ഈ നടപടി. അഞ്ച് പ്രമുഖ കമ്പനികളെ ഉപരോധിക്കാനുള്ള അമേരിക്കയുടെ ശ്രമം ചൈന നിരാകരിച്ചു. ഹെംഗ്ലി പെട്രോകെമിക്കൽ, ഷാൻഡോങ് ജിൻചെങ് പെട്രോകെമിക്കൽ ഗ്രൂപ്പ് തുടങ്ങിയവയാണ് സംരക്ഷിത കമ്പനികൾ. ഇറാൻറെ റെവല്യൂഷണറി ഗാർഡ് ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
അമേരിക്കൻ സൈനിക താവളങ്ങളിലേക്കുള്ള ആയുധ ചരക്ക് കപ്പലുകളെ ഈ കടലിടുക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് പ്രധാന നിയമം. പ്രാദേശിക രാജ്യങ്ങൾക്കാണ് മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ അധികാരമെന്ന് ഗവേഷകൻ അലി അക്ബർ ദരേനി വ്യക്തമാക്കി. പശ്ചിമേഷ്യൻ സുരക്ഷയിൽ അമേരിക്കയ്ക്ക് ഇനി സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Kvartha










