ഡൽഹിയിലെ സഫ്ദർജംഗ് പ്രദേശത്ത് 30 കാരനായ ജഡ്ജി അമൻ കുമാർ ശർമ്മയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. പോലീസ് വിവരമറിയിച്ച ഭാര്യാസഹോദരനോടൊപ്പം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടിനായി ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇപ്പോഴും സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. പൂണെയിലെ സിംബയോസിസ് ലോ കോളജിൽ നിന്ന് ബിരുദം നേടിയ അമൻ കുമാർ 2018-ൽ ബിഎ എൽഎൽബി പൂർത്തിയാക്കി. 2021-ൽ ഡൽഹി ജുഡീഷ്യൽ സർവീസസിൽ പ്രവേശിച്ചു.
സിവിൽ ജഡ്ജി, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2025 ഒക്ടോബറിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി ചുമതലയേറ്റു. ഡൽഹിയിലെ കർക്കാർഡുമ കോടതികളിലാണ് നിലവിൽ പ്രവർത്തിച്ചിരുന്നത്. മാനസിക പ്രയാസമനുഭവിക്കുന്നവർ 'ദിശ' ഹെൽപ്പ് ലൈൻ (1056, 0471 2552056) അല്ലെങ്കിൽ മൈത്രി (0484 2540530) എന്നിവയുമായി ബന്ധപ്പെടാം.
Photo and News Source: Kvartha










