കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മരണപ്പെട്ടു. ഇന്നലെ കാശിനാഥൻ എന്ന ആനയാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിൽ ഈ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെയുണ്ടായിരുന്ന രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ദേവസം പറമ്പിൽ ആനയെ തളച്ചിരുന്നു.

താൽക്കാലിക ഷെഡ് തകർത്ത് ആന പുറത്തുവന്നപ്പോൾ പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ അടക്കം ആക്രമിക്കാൻ ശ്രമിച്ചു. ശ്രീക്കുട്ടനെ ആന തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തുവീഴ്ത്തി. തുടർന്ന് നെഞ്ചിൽ ചവിട്ടിയാണ് മരണമുണ്ടായത്. ശ്രീക്കുട്ടന്റെ മൃതദേഹം ആറ്റിങ്ങിലുള്ള വീട്ടിലെത്തിച്ചു. ആനയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സംഭവം തടയാൻ കഴിഞ്ഞില്ല.

Photo and News Source: Kairali News