ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്കയുടെ നടപടിയെ ‘കടൽക്കൊള്ള’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഫ്ലോറിഡയിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു, ഇറാനിയൻ എണ്ണയും ചരക്കുകളും പിടിച്ചെടുക്കുന്നത് ലാഭകരമായ ബിസിനസ്സാണെന്നും തങ്ങളുടെ നടപടി കടൽക്കൊള്ളക്കാരുടേതുപോലെയാണെന്നും അവകാശപ്പെട്ടു.

അതേസമയം, ഇറാൻ ഈ നടപടിയെ ‘സായുധ കവർച്ച’ എന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ലോകം കടൽക്കൊള്ളയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതിനെ തുടർന്ന്, ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതുവരെ 45 കപ്പലുകൾ പിടിച്ചെടുക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. വാഷിംഗ്ടൺ ഉപരോധം പിൻവലിക്കാതെ കടലിടുക്കിലെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് ഇറാൻ.

Photo and News Source: Malayalam Express