വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല നിവാസികൾക്ക് മുസ്ലിംലീഗ് പുനരധിവാസ വീടുകളായി കൈമാറിയ 51 വീടുകളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം.

ഇതിന്റെ കാരണം ചൂരല്‍മല നിവാസികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ലീഗിന്റെ ചില ബലംപിടുത്തങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമാണ്.

തിരൂരങ്ങാടിയെ കേന്ദ്രമാക്കി രണ്ടാമത്തെ ജില്ല രൂപവത്കരിക്കണമെന്നുമാണ് അവർ ആവശ്യ ഉന്നയിച്ചിരിക്കുന്നത്. 51 വീടുകളാണ് ആദ്യഘട്ടത്തിൽ ലീഗ് കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Photo and News Source: Janmabhumi