എലോൺ മസ്കിന്റെ എക്സ് കമ്പനി വാട്സാപ്പിനെയും ടെലഗ്രാമിനെയും വെല്ലുന്ന തരത്തിൽ പുതിയ എക്സ് ചാറ്റ് ആപ്പ് അവതരിപ്പിച്ചു. നിലവിൽ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ സേവനം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെ സന്ദേശങ്ങൾക്ക് ഉറപ്പായ സുരക്ഷ നൽകുന്നു.

എക്സ് അവകാശപ്പെടുന്നത്, ഉപയോക്താക്കളുടെ സ്വകാര്യത ട്രാക്ക് ചെയ്യാൻ കഴിയില്ലെന്നും, നിലവിലുള്ള എക്സ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം എന്നുമാണ്. സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ചാറ്റുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു.

അമേരിക്കയിൽ വാട്സാപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്ന സമയത്താണ് എക്സ് ചാറ്റിന്റെ വരവ്. ടെലഗ്രാം മേധാവി പാവൽ ദുരോവും വാട്സാപ്പിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സെൻസിറ്റീവ് ചാറ്റുകൾ സംരക്ഷിക്കുന്നതിനായി എക്സ് ചാറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും, നിശ്ചിത സമയത്തിന് ശേഷം സ്വയം ഇല്ലാതാകുന്ന ഫീച്ചറും ഉണ്ട്. വലിയ ഫയലുകളും വേഗത്തിൽ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങൾക്കും സൗകര്യമുണ്ട്.

Photo and News Source: Kerala Online News