കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണമെന്നും അവർ ആവശ്യമുന്നയിച്ചു. ക്രൂഡോയിൽ വില വർധന ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കാതെ തീരുവകളിൽ ഇളവ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞപ്പോൾ പോലും ഉപഭോക്താക്കൾക്ക് ആനുപാതികമായ വിലയിളവ് ലഭിച്ചില്ല. മുൻപ് ലഭിച്ച വലിയ വരുമാനത്തിന്റെ ഒരു ചെറിയ വിഹിതം മതി ഇപ്പോഴത്തെ വിലയിളവിനായി. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

2017-ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ ഒരേ വില, ഒരേ നികുതി എന്ന മുദ്രാവാക്യം ഉയർത്തിയെങ്കിലും ഉപഭോക്താക്കൾക്ക് അധിക സെസ്സും തൊട്ടിനുകൊണ്ടുള്ള നികുതി പല തട്ടുകളിലായി നൽകേണ്ട അവസ്ഥയിലാണ്. ഓൾ കേരള കൺസ്യൂമർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷനായി. പ്രധാനമന്ത്രിയ്ക്കും മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചു.

Photo and News Source: Sathyam Online