വെജിറ്റേറിയൻ പ്രിയരുടെ ഇഷ്ടവിഭവമായ പനീർ പാൻ ഫ്രയ്‌ഡ് രുചികരമായി തയ്യാറാക്കാം. പനീർ 2 ഇഞ്ച് നീളത്തിൽ മുറിച്ച് ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവയുമായി തൈര് ചേർത്ത് പേസ്റ്റ് തയ്യാറാക്കുക.
ഈ മിശ്രിതം പനീരിൽ നന്നായി പുരട്ടി 20 മിനിറ്റ് വയ്ക്കുക. തുടർന്ന് നോൺ സ്റ്റിക്ക് പാനിൽ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ഇരുവശവും ബ്രൗൺ നിറമാകുന്നതുവരെ മൊരിക്കുക. ചൂടോടെ വിളമ്പാം. വേഗത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം എല്ലാവരും ഇഷ്ടപ്പെടും.
Photo and News Source: Kerala Online News










