തിരുവനന്തപുരത്ത് പത്താം ക്ലാസ് മുതൽ ഡിഗ്രി ആദ്യവർഷം വരെയുള്ള വിദ്യാർത്ഥികൾക്കായി ‘പൂര്‍ണം’ എന്ന ദ്വിദിന പഠന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ലൈഫ് സ്കിൽസ്, കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. മെയ് 9, 10 തീയതികളിൽ സ്റ്റേച്യൂ സംസ്‌കൃതി ഭവനിലാണ് പരിപാടി.

ഡോ. എസ്. രാജുകൃഷ്ണൻ, ഡോ. പി. ആർ. വെങ്കിട്ടരാമൻ, ഡോ. എം.കെ.സി. നായർ, ഡോ. അരുണ് ബി. നായർ, ഡോ. അരുണ് സുരേന്ദ്രൻ, പ്രൊഫ. കെ. ഗോപാലകൃഷ്ണൻ, ബി. രമേശ് കുമാർ എന്നിവർ വിദഗ്ദ്ധരായ പരിശീലകർ.

ഡ്രീം ജോബ്സ് ഫോർ ടുമാറോ, ഗ്ലോബൽ കോംപിറ്റൻസ്, ആർട്ട് ഓഫ് ഫെയില്യൂർ, എ.ഐ. ഓപ്പർച്യുനിറ്റീസ്, ഐഎഎസ് ഡ്രീം, എറ്റേണൽ വാല്യൂസ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുള്ളവർ മെയ് 7-ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക് ഡോ. വിജയകുമാർ നായർ, 9074083141, 8281465082 എന്നിവരുമായി ബന്ധപ്പെടുക.

Photo and News Source: Janam TV