കോഴിക്കോട് ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജില്ലാ കലക്ടർ സ്‌നേഹില്‍ കുമാര്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസരങ്ങളിലും അനാവശ്യ ജനപ്പെരുപ്പം ഒഴിവാക്കണമെന്നും, പടക്ക വില്‍പ്പന നിരോധിച്ചിരിക്കുന്നതായും അറിയിച്ചു. അതേസമയം, വിജയാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന്, ജെഡിടിയിലെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ സുരക്ഷിതമാണെന്നും, വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി കലക്ടർ വ്യക്തമാക്കി.
Photo and News Source: Siraj Live










